സൈബര്‍ ആക്രമണം: പുതുപ്പളളിയിലെ ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക് പി തോമസിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കി

സിആര്‍ രവിചന്ദ്രന്‍
ശനി, 2 സെപ്‌റ്റംബര്‍ 2023 (20:08 IST)
സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് പുതുപ്പളളിയിലെ ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക് പി തോമസിന്റെ ഭാര്യ ഗീതു പൊലീസില്‍ പരാതി നല്‍കി. കോട്ടയം എസ്പിക്കാണ് ഗീതു പരാതി നല്‍കിയത്. അധിക്ഷേപം മാനസികമായി വേദനിപ്പിച്ചെന്നും പൊലീസ് ഉചിത നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്.
 
ഒമ്പതുമാസം ഗര്‍ഭിണിയായ തന്നെ അപമാനിച്ചെന്നും കടുത്ത മനോവിഷമം ഉണ്ടായതിനാലാണ് പരാതി നല്‍കിയതെന്ന് ഗീതു മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് അനുകൂല പേജില്‍ നിന്നാണ് അധിക്ഷേപ വിഡിയോ പ്രചരിച്ചത് എന്ന് ഗീതു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article