കോട്ടയത്ത് മൂന്നുയുവാക്കളുമായി അമിതവേഗത്തിലെത്തിയ ഡ്യൂക്ക് ടോറസ് ലോറിയില്‍ ഇടിച്ച് അപകടം; മൂന്നുപേര്‍ക്കും ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 26 മെയ് 2023 (08:37 IST)
കോട്ടയത്ത് മൂന്നുയുവാക്കളുമായി അമിതവേഗത്തിലെത്തിയ ഡ്യൂക്ക് ടോറസ് ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്കും ദാരുണാന്ത്യം. കോട്ടയം കുമാരനല്ലൂരില്‍ ആണ് സംഭവം. ടോറസ് ലോറിയില്‍ മൂന്ന് യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. തിരുവഞ്ചൂര്‍ സ്വദേശി പ്രവീണ്‍, ആല്‍വിന്‍, ഫാറൂഖ് എന്നിവരാണ് മരിച്ചത്. മൂന്നുപേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
 
ബൈക്ക് അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം. യുവാക്കളുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

അനുബന്ധ വാര്‍ത്തകള്‍

Next Article