കൊല്ലത്ത് മദ്യപിച്ചെത്തിയ ആളോട് മാറിപ്പോകാന്‍ പറഞ്ഞു; പിങ്ക് പോലീസിന്റെ കാര്‍ അടിച്ച് തകര്‍ത്തു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 26 മെയ് 2023 (08:31 IST)
കൊല്ലത്ത് മദ്യപിച്ച് എത്തിയ ആളോട് മാറിപ്പോകാന്‍ പറഞ്ഞതിന് പിങ്ക് പോലീസിന്റെ കാര്‍ അടിച്ച് തകര്‍ത്തു. സംഭവത്തില്‍ വാഴവിള സ്വദേശി ഹരിലാലിനെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് ഹരിലാലിനോട് സ്ഥലത്തുനിന്നും മാറി പോകാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു. 
 
ഇതില്‍ പ്രകോപിതനായ പ്രതി റോഡരികില്‍ കടന്ന് കല്ല് കൊണ്ട് കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article