കോട്ടയത്ത് നവദമ്പതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 20 ജനുവരി 2022 (07:49 IST)
കോട്ടയത്ത് നവദമ്പതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍. തലയോലപ്പറമ്പ് സ്വദേശികളായ ശ്യാം പ്രകാശും ഭാര്യ അരുണിമയുമാണ് മരിച്ചത്. ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവില്‍ അഞ്ചുമാസം മുന്‍പാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ ദിവസം ശ്യാം തന്റെ അമ്മാവനോട് വിനോദയാത്രയ്ക്ക് പോകാന്‍ കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അമ്മാവനായ ബാബു കാര്‍ നല്‍കാതിരിക്കുകയും ശ്യാം കാര്‍ തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു. പിന്നാലെ ബാബു കുഴഞ്ഞ് വീണ് ആശുപത്രിയിലായി. 
 
ബാബുവിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കുകയും നഷ്ടപരിഹാരമായി രണ്ടുലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ മാനസിക സമ്മര്‍ദ്ദം മൂലമാകാം ആത്മഹത്യയെന്നാണ് പൊലീസ് കരുതുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article