ആര്യങ്കോട് പൊലീസ് സ്റ്റേഷനു നേരെ പെട്രോള്‍ ബോംബെറിഞ്ഞ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 19 ജനുവരി 2022 (20:12 IST)
ആര്യങ്കോട് പൊലീസ് സ്റ്റേഷനു നേരെ പെട്രോള്‍ ബോംബെറിഞ്ഞ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. അനന്തു, നിധിന്‍ എന്നിവരാണ് പിടിയിലായത്. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവരെ ചോദ്യം ചെയ്തു വരുകയാണ്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ആര്യങ്കോട് പൊലീസ് സ്റ്റേഷനു നേരെ ബോംബാക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേര്‍ ബോംബെറിയുകയായിരുന്നു. പെട്രോള്‍ നിറച്ച കുപ്പികള്‍ സ്റ്റേഷനകത്തു വിഴാത്തതിനാല്‍ വലിയ അപകടം ഒഴിവായി. 
 
ശബ്ദം കേട്ട് പൊലീസ് പുറത്തെത്തിയങ്കിലും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍