ജയറാമിനെ പാര്‍ട്ടിയുടെ ബ്രാന്‍ഡ് അംബാസഡറാക്കുമെന്ന് പി.ജെ.ജോസഫ്

എ കെ ജെ അയ്യര്‍
ശനി, 19 ഡിസം‌ബര്‍ 2020 (18:16 IST)
കോട്ടയം: ചെണ്ട ചിഹ്നത്തില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് (ജോസഫ്) ഗ്രൂപ്പിന് തിരിച്ചടി നേരിട്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ 290 സീറ്റുകളില്‍ ചെണ്ട ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ചു എന്നും വര്‍ക്കിംഗ് ചെയര്‍മാന്‍ പറഞ്ഞു. തങ്ങള്‍ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞു എന്ന് പറയുന്നതല്ലാതെ 290 സീറ്റുകളില്‍ ജയിച്ച കാര്യം പറയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
 
വലിയ വിജയം നേടി എന്നവകാശപ്പെടുന്ന കേരള കോണ്‍ഗ്രസ് (എം) ഗ്രൂപ്പ് നേടിയത് 292 സീറ്റുകള്‍ മാത്രമാണെന്നും തങ്ങള്‍ ഇരുവരും നേരിട്ട് മത്സരിച്ച സ്ഥലങ്ങളില്‍ ചെണ്ട സ്ഥാനാര്ഥികളാണ് ഏറെയും ജയിച്ചത് എന്നും അദ്ദേഹം അവകാശപ്പെട്ടു.
 
ചെണ്ട ചിഹ്നത്തില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രത്യേക സ്വീകരണം നല്‍കും. ഇതില്‍ സംസ്ഥാനത്തുള്ള എല്ലാ പ്രധാന ചെണ്ടക്കാരെയും ആനി നിരത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനൊപ്പം ചെണ്ട ഔദ്യോഗിക ചിഹ്നം ആക്കണമെന്നാണ് ആലോചന എന്നും ആവശ്യമെങ്കില്‍ സിനിമാ നടന്‍ ജയറാമിനെ ബ്രാന്‍ഡ് അംബാസഡറാക്കാനും ആലോചനയുണ്ടെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. 
 
നിയോജക മണ്ഡലത്തില്‍ 25 പേരെ വീതം ചെണ്ട പഠിപ്പിക്കാനുള്ള ശ്രമങ്ങളും ആലോചന ഉള്ളതായി അദ്ദേഹം കൂട്ടിചേര്‍ത്തു.   

അനുബന്ധ വാര്‍ത്തകള്‍

Next Article