കോട്ടയത്ത് കെഎസ്ആര്‍ടിസി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു; കണ്ടക്ടറും വെഹിക്കിള്‍ സൂപ്പര്‍വൈസറും നിരീക്ഷണത്തില്‍

ശ്രീനു എസ്
വെള്ളി, 24 ജൂലൈ 2020 (16:01 IST)
കോട്ടയത്ത് കെഎസ്ആര്‍ടിസി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. കോട്ടയം എറണാകുളം റൂട്ടിലെ ഡ്രൈവര്‍ ആയിരുന്നു ഇദ്ദേഹം. ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ കണ്ടക്ടറെയും വെഹിക്കിള്‍ സൂപ്പര്‍വൈസറെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 
 
ഇതേത്തുടര്‍ന്ന് കോട്ടയം കെ.എസ്.ആര്‍.ടി.സി ഡിപ്പോ അണുവിമുക്തമാക്കി. ജൂലൈ 20നാണു ഇദ്ദേഹം അവസാനമായി ജോലിക്ക് എത്തിയത്. കൂടാതെ ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗൈനക്കോളജി പതോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്കാണ് രോഗം ബാധിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article