സീരിയല്‍ നടനും സിനിമാ നിര്‍മാതാവുമായ അജയ് കൃഷ്ണനെ മരിച്ച നിലയില്‍ കണ്ടത്തി

Webdunia
ഞായര്‍, 24 ഏപ്രില്‍ 2016 (09:48 IST)
സീരിയല്‍ നടനും സിനിമാ നിര്‍മാതാവുമായ കൊല്ലം തിരുമുല്ലാവാരം സ്വദേശി അജയ് കൃഷ്ണനെ (29) മരിച്ച നിലയില്‍ കണ്ടെത്തി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണമാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം. ആസിഫ് അലിയും ഉണ്ണി മുകുന്ദനും നായകന്‍മാരായ 'അവരുടെ രാവുകള്‍' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ് മരിച്ച അജയ് കൃഷ്ണന്‍.
 
ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അതിനിടയിലാണ് ബിസിനസുകാരന്‍ കൂടിയായ നിര്‍മാതാവിന്റെ ആത്മഹത്യ. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
 
'മങ്കി പെന്നി'നു ശേഷം ഷാനില്‍ മുഹമ്മദ് സംവിധാനം ചെയ്യുന്ന 'അവരുടെ രാവുകളി'ല്‍ ഹണി റോസ്, മുകേഷ്, ലെന, വിനയ് ഫോര്‍ട്ട് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം