കൊല്ലത്ത് പട്ടാപ്പകല്‍ നഗരമധ്യത്തില്‍ വച്ച് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവ് അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 12 ഓഗസ്റ്റ് 2022 (09:59 IST)
കൊല്ലത്ത് പട്ടാപ്പകല്‍ നഗരമധ്യത്തില്‍ വച്ച് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവ് അറസ്റ്റില്‍. കലക്കോട് ആലുംമൂട് സ്വദേശി സുമയുടെ ഭര്‍ത്താവ് ശ്രീനാഥിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ 31കാരിയായ സുമയ്ക്ക് കൈയ്ക്കും കാലിനും പരിക്കേറ്റു. യുവതിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. 
 
സുമ ജോലി ചെയ്യുന്ന നഗരത്തിലെ വസ്ത്ര വ്യാപാരശാലയില്‍ എത്തിയാണ് ശ്രീനാഥ് മര്‍ദ്ദനം ആരംഭിച്ചത്. ഇവിടെനിന്നും യുവതിയെ വലിച്ചിറക്കി റോഡിലിട്ടും മര്‍ദ്ധിച്ചു. ആള്‍ക്കൂട്ടം യുവാവിനെ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ല. പിന്നാലെ പോലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഗാര്‍ഹിക പീഡനം അടക്കം ഇയാള്‍ക്കെതിരെ ഏഴോളം വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article