കൊല്ലത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; കുഞ്ഞ് ഗുരുതരാവസ്ഥയില്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 27 ജൂലൈ 2022 (07:58 IST)
കൊല്ലത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. മൈലക്കാട് സ്വദേശി ഹര്‍ഷയാണ് മരിച്ചത്. അഷ്ടമുടി താലൂക്ക് ആശുപത്രിയിലാണ് മരണം സംഭവിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. അതേസമയം കുഞ്ഞ് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. 
 
സംഭവത്തില്‍ യുവതിയുടെ ബന്ധുക്കള്‍ ചികിത്സാ പിഴവ് ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് ഹര്‍ഷയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍