മക്കളെ തീ കൊളുത്തി മാതാവ് ജീവനൊടുക്കി

എ കെ ജെ അയ്യര്‍
ചൊവ്വ, 5 മാര്‍ച്ച് 2024 (14:47 IST)
കൊല്ലം: മക്കളെ തീകൊളുത്തി മാതാവ് ജീവനൊടുക്കി. കരുനാഗപ്പള്ളി തൊടിയൂർ സായൂജ്യം വീട്ടിൽ അർച്ചന എന്ന മുപ്പത്തിമൂന്നുകാരിയാണ് മരിച്ചത്.

ഏഴും രണ്ടു വയസുള്ള കുട്ടികളെയാണ് ഇവർ തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുടുംബ പ്രശ്നമാണ് സംഭവത്തിന് കാരണം എന്നാണു റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article