ആലപ്പുഴയിലെ 13 കാരന്റെ ആത്മഹത്യ: 3 അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

അഭിറാം മനോഹർ

വെള്ളി, 23 ഫെബ്രുവരി 2024 (15:42 IST)
ആലപ്പുഴയിലെ 13 കാരന്റെ ആത്മഹത്യയില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. 13കാരന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ പോലീസ് സ്‌കൂളിലെ സഹപാഠികളുടെ മൊഴിയെടുത്തിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇന്ന് അധ്യാപകരുടെ മൊഴിയെടുക്കും. വിശദമായ അന്വേഷണത്തിന് എസ് പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബാലാവകാശ കമ്മീഷന്‍ പറഞ്ഞു.
 
കഴിഞ്ഞ 15നാണ് കാട്ടൂര്‍ ഹോളി ഫാമിലി വിസിറ്റേഷന്‍ പബ്ലിക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന എ എം പ്രജിത്ത് വീട്ടില്‍ തൂങ്ങിമരിച്ചത്. പിടി അധ്യാപകന്റെ ശിക്ഷാനടപടികളില്‍ മനം നൊന്താണ് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. സ്‌കൂളിലെ അവസാന പിരിയഡില്‍ വൈകിയെത്തിയ പ്രജിത്തിനെയും മറ്റൊരു സഹപാഠിയേയും പിടി അധ്യാപകനായ ക്രിസ്തു ദാസ് ജനലിനോട് ചേര്‍ത്തുനിര്‍ത്തിയ ശേഷം മര്‍ദ്ദിച്ചതായി സഹപാഠികള്‍ പറയുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥി വീട്ടിലെത്തി ജീവനൊടുക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍