അഭിഭാഷകൻ തൂങ്ങിമരിച്ച നിലയിൽ

എ കെ ജെ അയ്യര്‍

തിങ്കള്‍, 4 മാര്‍ച്ച് 2024 (18:50 IST)
തിരുവനന്തപുരം: അഭിഭാഷകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെ ആറ്റിങ്ങൽ കോടതിയിലെ അഭിഭാഷകനായ വാമനപുരം സ്വദേശി വി.എസ്.അനിൽ കുമാറിനെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

എന്നാൽ മരിക്കുന്നതിന് മുമ്പ് അനിൽ കുമാർ തന്റെ ആത്മഹത്യാ കുറിപ്പ് അഭിഭാഷകരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചിട്ടുണ്ട്. സഹപ്രവർത്തകർ വിവരം അറിയിച്ചതിനെ തുടർന്നാണ് വീട്ടുകാർ വീട്ടിനുള്ളിൽ പരിശോധിച്ചതും അനിലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതും.

ജൂനിയർ അഭിഭാഷകരുടെ മോശമായ പെരുമാറ്റം കാരണമാണ് താൻ ആത്മഹത്യ ചെയ്യുന്നത് എന്നാണ് അനിലിന്റെ ആത്മഹത്യാ കുറിപ്പിലുള്ളത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. തന്റെ കൂടെ ഓഫീസിലെ രണ്ടു ജൂനിയർ അഡ്വക്കേറ്റുമാരുടെ മാനസികമായുള്ള ഉപദ്രവവും അതുമൂലം ഉണ്ടായ അപമാനം താങ്ങാതെ ഇവിടം വിടുകയാണെന്നും അർധരാത്രി ഇവർ ആൾക്കാരെ കൂട്ടി എന്റെ വീട്ടിൽ വന്നു അട്ടഹസിച്ചു എന്നും ജീവിതത്തിൽ ഇതുവരെ ഇങ്ങനെ ഒരു സാഹചര്യത്തെ അഭിമുഖീകരിച്ചിട്ടില്ല എന്നുമാണ് അനിൽ കുമാർ വാട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞത്. ഇനി ഒരാളുടെ ജീവനോ കുടുംബമോ ഇവർ കാരണം നശിക്കരുത് എന്നും അതിനു വേണ്ടിയാണ് ഇത് കുറിച്ചത് എന്നുമാണ് കുറിപ്പിലുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍