പോലീസുകാരൻ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

എ കെ ജെ അയ്യര്‍

തിങ്കള്‍, 4 മാര്‍ച്ച് 2024 (18:53 IST)
കോഴിക്കോട് : പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടുവള്ളി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ജിതേഷ് എന്ന നാല്പതുകാരനാണ് മരിച്ചത്. ബാലുശേരി ഇയ്യടുള്ള വീട്ടിൽ അടുക്കളയിൽ തിങ്കളാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.

2012 എം.എസ്.പി ബാച്ച് പൊലീസുകാരനായ ജിതേഷ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. കഴിഞ്ഞ ദിവസം സ്റ്റേഷനിലെ പാറാവ് ഡ്യൂട്ടി കഴിഞ്ഞു തിരികെ വീട്ടിൽ പോയതായിരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍