ബൈക്ക് ഇലക്ട്രിക്പോസ്റ്റിൽ ഇടിച്ചു തീപിടിച്ചു : ബാലുശ്ശേരി സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു

എ കെ ജെ അയ്യർ

ഞായര്‍, 3 മാര്‍ച്ച് 2024 (11:43 IST)
കോഴിക്കോട്: സൗത്ത് കൊടുവള്ളിയിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. ബാലുശ്ശേരി കണ്ണാടിപ്പൊയിൽ സ്വദേശി അഭിനന്ദ്, കിനാലൂർ സ്വദേശി ജാസിർ എന്നിവരാണ് മരിച്ചത്.
 
ഞായറാഴ്ച പുലർച്ചെ നാലരയോടെയാണ് ഇവർ സഞ്ചരിച്ച ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു തീപിടിച്ചത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം കെ.എസ്.ഇ.ബിയിലും പോലീസിലും അറിയിച്ചത്.  
 
ഇവരുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ ആദ്യം മരിച്ചത് ഇതര സംസ്ഥാന തൊഴിലാളികളാണെന്നാണ് സംശയിച്ചത്. അപകട സ്ഥലത്തു നിന്ന് ലഭിച്ച മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍