പോലീസ് ഉദ്യോഗസ്ഥൻ ലോഡ്ജിൽ തൂങ്ങിമരിച്ചു

എ കെ ജെ അയ്യര്‍
തിങ്കള്‍, 8 ജനുവരി 2024 (16:38 IST)
കൊല്ലം: പൂയപ്പള്ളി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.സി.പി.ഒ ലോഡ്ജിൽ തൂങ്ങി മരിച്ചു. മുഖത്തല കിഴവൂർ സ്മിതാ മന്ദിരത്തിൽ എം.സിജുവിനെയാണ് കൊല്ലം പായിക്കടയിലെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 
 
കഴിഞ്ഞ നവംബർ മുതൽ ഇയാൾ മെഡിക്കൽ അവധിയിലായിരുന്നു. ശനിയാഴ്ച ജോലിയിൽ തിരികെ പ്രവേശിക്കാനായി ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു.
 
എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും മറ്റു വിവരമൊന്നും ലഭിക്കാത്തതിനാൽ ഭാര്യ പോലീസ് സ്റ്റേഷനിൽ വിളിച്ചപ്പോൾ അവിടെ ചെന്നിട്ടില്ല എന്നു കണ്ടെത്തി.
 
പിന്നീട് സെബർ സെല്ലിന്റെ സഹായത്താൽ ബിജുവിന്റെ മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്തി ആൾ കൊല്ലം നഗരത്തിൽ ഉണ്ടെന്നു കണ്ടെത്തി. തുടർന്ന് ലോഡ്ജിലുമെത്തി.
 
ആത്മഹത്യയ്ക്കുള്ള കാരണം അറിവായിട്ടില്ല.  ഭാര്യ ഹരിത, ഇവർക്ക് പന്ത്രണ്ടും എട്ടും വയസുള്ള രണ്ടു പെൺമക്കളുണ്ട്

അനുബന്ധ വാര്‍ത്തകള്‍

Next Article