ചാത്തന്നൂരില്‍ മദ്യപിച്ച് ലക്കുകെട്ട പിതാവിനെ ഒപ്പമിരുത്തി കാറോടിച്ച് 13കാരന്‍; രണ്ടുപേരും പൊലീസിന്റെ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 1 സെപ്‌റ്റംബര്‍ 2021 (15:00 IST)
ചാത്തന്നൂരില്‍ മദ്യപിച്ച് ലക്കുകെട്ട പിതാവിനെ ഒപ്പമിരുത്തി കാറോടിച്ച് 13കാരന്‍. സംഭവത്തില്‍ രണ്ടുപേരും പൊലീസ് പിടികൂടി. ഇന്നലെ വൈകുന്നേരം ചാത്തന്നൂരിലായിരുന്നു സംഭവം. മലപ്പുറം മണ്ണാര്‍ക്കാട് വേങ്ങര സ്വദേശിയായ 46കാരനും മകനുമാണ് പിടിയിലായത്. ഇയാള്‍ മദ്യപിച്ച് വാഹനമോടിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു.
 
തിരുവനന്തപുരത്തെ കളിയിക്കവിളയില്‍ നിന്നും മലപ്പുറത്തെ ഭാര്യവീട്ടിലേക്ക് പോകുകയായിരുന്നു ഇയാള്‍. 

അനുബന്ധ വാര്‍ത്തകള്‍

Next Article