ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആലപ്പാടിന് 1.23 കോടി

എ കെ ജെ അയ്യര്‍

വ്യാഴം, 6 ഓഗസ്റ്റ് 2020 (09:12 IST)
കൊല്ലം ജില്ലയിലെ  കടലാക്രമണം രൂക്ഷമായ ആലപ്പാട് തീരമേഖലയില്‍ 1.23 കോടി രൂപ അനുവദിച്ചതായി ജില്ലാ കലക്ടര്‍  ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി ഇന്ന്(ആഗ്സ്റ്റ് 06) ലഭിക്കും. ആകെ രണ്ട് കോടി രൂപയാണ് ദുരന്തനിവാരണത്തിനായി ജില്ലയ്ക്ക് അനുവദിച്ചത്.
 
ഇതില്‍ ആവശ്യമെങ്കില്‍ 77 ലക്ഷം രൂപ ഇരവിപുരത്തെ 353 മീറ്റര്‍ കടലാക്രമണത്തില്‍ റോഡ് ഇടിഞ്ഞ ഭാഗത്ത് പുനര്‍നിര്‍മാണത്തിനായി ഉപയോഗിക്കും. ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഇവിടേക്ക് പാറ എത്തിക്കാന്‍ പത്തനംതിട്ട ജില്ലാ കലക്ടറുടെ സഹായം തേടിയതായും ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് ആവശ്യപ്പെടുന്നതിനനുസരിച്ച് പാറ എത്തിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
 
കടലാക്രമണമുണ്ടായപ്പോള്‍ തീരപ്രദേശങ്ങളില്‍ ജില്ലാ കലക്ടറും ജനപ്രതിനിധികളും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് തുക അനുവദിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍