വടക്കന്‍ കേരളത്തില്‍ മഴ ശക്തം; കണ്ണൂര്‍ മാട്ടറ വനത്തില്‍ ഉരുള്‍പ്പൊട്ടല്‍

ശ്രീനു എസ്

വ്യാഴം, 6 ഓഗസ്റ്റ് 2020 (08:07 IST)
വടക്കന്‍ കേരളത്തില്‍ മഴ ശക്തമായി പെയ്യുന്നു. കണ്ണൂര്‍ മാട്ടറ വനത്തില്‍ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായി. ചാലിയാറിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നു. അതേസമയം മണിക്കടവ്, മാട്ടറ പാലങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ദേശിയ ദുരന്തനിവാരണ സേനയുടെ നാലു യൂണിറ്റുകള്‍ കേരളത്തില്‍ എത്തി. 
 
ഇന്ന് വയനാട്ടിലും കോഴിക്കോടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായി മഴതുടരുന്ന സാഹചര്യത്തില്‍ നിലമ്പൂരിലെ ഭൂതാനം, പൂളപ്പാടം, കുറുമ്പലങ്ങോട് സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 30തോളം കുടുംബങ്ങളെ ഇവിടേക്ക് മാറ്റിയിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍