സംസ്ഥാനത്ത് ഇന്നു 1195 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ഇതില്‍ 79 പേരുടെ രോഗ ഉറവിടം അറിയില്ല. എന്നാല്‍ ഇന്ന് 1234പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇന്ന് ഏഴുപേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കോഴിക്കോട് സ്വദേശി പുരുഷോത്തമന്‍, പ്രഭാകരന്‍, മരക്കാര്‍ കുട്ടി, കൊല്ലം സ്വദേശി അബ്ദുള്‍ സലാം എന്നിവരാണ് മരിച്ചത്.
കോവിഡ് ബാധിച്ചവരുടെ എണ്ണം ജില്ല തിരിച്ച്-തിരുവനന്തപുരം- 274, മലപ്പുറം- 167, കാസര്‍കോട്- 127, എറണാകുളം- 120, ആലപ്പുഴ- 108, കണ്ണൂര്‍- 61, തൃശൂര്‍- 86, കോഴിക്കോട്- 39, കോട്ടയം- 51, ഇടുക്കി- 39, പാലക്കാട്- 41, പത്തനാപുരം- 37, കൊല്ലം- 30, വയനാട്- 14