കടലില്‍ ചാടിയ പ്രതിയുടെ മൃതദേഹം 15 ദിവസത്തിന് ശേഷം കണ്ടെത്തി

എ കെ ജെ അയ്യര്‍

ബുധന്‍, 5 ഓഗസ്റ്റ് 2020 (15:12 IST)
നഗ്‌നചിത്രം പകര്‍ത്തിയതിന് പോക്‌സോ നിയമ പ്രകാരം അറസ്റ്റിലായ പ്രതിയുടെ മൃതദേഹം പതിനഞ്ചു ദിവസങ്ങള്‍ക്ക് ശേഷം തീരത്തടിഞ്ഞു.  കൈവിലങ്ങോടെ  കടലില്‍ ചാടി രക്ഷപ്പെടാന്‍  ശ്രമിച്ച  കണ്ണൂര്‍ കുട്‌ലു സ്വദേശി  മഹേഷ് എന്നയാളുടെ മൃതദേഹമാണ് കര്‍ണ്ണാടകയിലെ  കോട്ട പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലുള്ള കടല്‍തിതീരത്ത് അടിഞ്ഞത്.
 
കഴിഞ്ഞ മാസം ഇരുപത്തിനാലാം തീയതി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ  നഗ്‌നചിത്രം പകര്‍ത്തിയ കേസില്‍ തെളിവെടുപ്പ്  നടത്താനായി പോലീസ് പ്രതിയെ കസബ കടല്‍ത്തീരത്തു കൊണ്ടുവന്നു. പുലിമുട്ടിനിടയില്‍ ഒളിപ്പിച്ചു വച്ചിരുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതിനായിരുന്നു ഇയാളെ പോലീസ് ഇവിടെ കൊണ്ടുവന്നത്.
 
എന്നാല്‍  പ്രതി പോലീസിനെ വെട്ടിച്ച് കടലില്‍  ചാടുകയായിരുന്നു. ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെടുത്തത്. ഇയാള്‍ അണിഞ്ഞിരുന്ന  വസ്ത്രങ്ങള്‍ നോക്കിയാണ് ആളെ തിരിച്ചറിഞ്ഞത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍