കൊട്ടാരക്കര താലൂക്ക് ആശുപത്രി ഗൈനക്കോളജി വിഭാഗം താത്കാലികമായി അടച്ചു

എ കെ ജെ അയ്യര്‍
ഞായര്‍, 26 ജൂലൈ 2020 (10:07 IST)
കൊട്ടാരക്കര താലൂക്ക് ആശുപത്രി ഗൈനക്കോളജി വിഭാഗം താത്കാലികമായി അടച്ചു. സിസേറിയന് വിധേയയായ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അടച്ചിടല്‍. കാഷ്വാലിറ്റി ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനാല്‍ കാഷ്വാലിറ്റിയില്‍ പുനക്രമീകരണം നടത്തും.
 
ചികിത്സകള്‍ വിക്ടോറിയ, കുണ്ടറ ആശുപത്രികളിലേക്ക് മാറ്റും. കാഷ്വാലിറ്റി അണുവിമുക്തമാക്കും വരെ ആശുപത്രിയിലെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റും - ഡി എം ഒ അറിയിച്ചു. കൊല്ലം ജില്ലയില്‍ കോവിഡ്  രോഗ വ്യാപനം ഏറ്റവും കൂടുതലുള്ള പ്രദേശമാണിപ്പോള്‍ കൊട്ടാരക്കരയും പരിസരങ്ങളും. 

അനുബന്ധ വാര്‍ത്തകള്‍

Next Article