കൊല്ലത്ത് പണിതീരാത്ത വീട്ടില്‍ 17445 രൂപ വൈദ്യുതി ബില്‍; തുക ഈടാക്കുന്നത് ഇലക്ട്രിഷനില്‍ നിന്നെന്ന് കെഎസ്ഇബി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 17 ഡിസം‌ബര്‍ 2024 (09:21 IST)
കൊല്ലത്ത് പണിതീരാത്ത വീട്ടില്‍ 17445 രൂപ വൈദ്യുതി ബില്‍ വന്ന സംഭവത്തില്‍ തുക ഈടാക്കുന്നത് ഇലക്ട്രിഷനില്‍ നിന്നെന്ന് കെഎസ്ഇബി അറിയിച്ചു. കൊല്ലം ഏലൂരിലാണ് സംഭവം. വീട്ടിലെ വയറിങ്ങിലുണ്ടായ പിഴവാണ് വൈദ്യുതി വന്‍തോതില്‍ നഷ്ടപ്പെടാന്‍ കാരണമായതെന്നും ഇതുമൂലമാണ് വലിയ തുക ബില്ലായി വരാന്‍ കാരണമായതെന്നും കെഎസ്ഇബി നടത്തിയ പരിശോധനയില്‍ തെളിഞ്ഞു. ഇലക്ട്രീഷ്യന്‍ വരുത്തിയ പിഴവ് കാരണമാണ് ഇങ്ങനെ സംഭവിച്ചത്. അതിനാല്‍ തന്നെ ഇലക്ട്രീഷനില്‍ നിന്ന് ഈ തുക ഈടാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കെഎസ്ഇബി അറിയിച്ചു.
 
നിര്‍ധനയായ വീട്ടമ്മയ്ക്കാണ് ഇത്രയും വലിയ തുക വൈദ്യുതി ബില്ലായി വന്നത്. ഇതിന് പിന്നാലെ കെഎസ്ഇബിക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് കെഎസ്ഇബിയുടെ പിഴവാണെന്നായിരുന്നു ആക്ഷേപം. പിന്നാലെയാണ് കെഎസ്ഇബി അധികൃതര്‍ വീട്ടമ്മയുടെ വീട്ടിലെത്തി പരിശോധന നടത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article