ശാസ്താംകോട്ട കായല്‍ കാണാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് നേരെ തിരുവുനായയുടെ ആക്രമണം; ആറുവയസുകാരനടക്കം മൂന്നുപേര്‍ക്ക് കടിയേറ്റു

സിആര്‍ രവിചന്ദ്രന്‍

ശനി, 10 സെപ്‌റ്റംബര്‍ 2022 (20:32 IST)
ശാസ്താംകോട്ട കായല്‍ കാണാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് നേരെ തിരുവുനായയുടെ ആക്രമണം. ആറു വയസ്സുകാരനടക്കം മൂന്നുപേര്‍ക്ക് കടിയേറ്റു. പത്തനംതിട്ട കോഴിപ്രം സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാറിനും കുടുംബത്തിനും നേരെയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. സജീഷ് കുമാറിന്റെ ഭാര്യ രാഖിയെയാണ് തെരുവുനായ ആദ്യം ആക്രമിച്ചത്. ഇവര്‍ കാലില്‍ കടിയേറ്റ ഭാഗം കഴുകുന്നതിനിടെ നായ വീണ്ടുമെത്തി ആറു വയസ്സുകാരനായ മകന്‍ ആര്യനെ കടിക്കുകയായിരുന്നു. 
 
നായയെ തള്ളി മാറ്റുന്നതിനിടയിലാണ് ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാറിനും കടിയേറ്റത്. ഇവര്‍ ആദ്യം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജിലും ചികിത്സ തേടി. രാഖിയുടെയും ആര്യന്റെയും കാലില്‍ ആഴത്തിലുള്ള മുറിവാണുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍