മലപ്പുറത്ത് സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 65 ഓളം പേര്‍ക്ക് പരിക്ക്. മലപ്പുറം മമ്പാട് ടാണാ ജംഗ്ഷന്‍ സമീപമാണ് സ്വകാര്യ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ സാരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അഞ്ചു പേരെ മഞ്ചേരി മെഡിക്കല്‍ കോളേജിലും പ്രവേശിച്ചിട്ടുണ്ട്.