വലയില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിക്കുന്നതിനിടെ പൂച്ചയുടെ കടിയേറ്റയാള്‍ മരണപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍

ശനി, 10 സെപ്‌റ്റംബര്‍ 2022 (16:38 IST)
വലയില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിക്കുന്നതിനിടെ പൂച്ചയുടെ കടിയേറ്റയാള്‍ മരണപ്പെട്ടു. തുറവൂര്‍ സ്വദേശി ശശിധരന്‍ ആണ് മരിച്ചത്. 72 വയസ്സായിരുന്നു. ഇദ്ദേഹം തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പേവിഷപ്രതിരോധ കുത്തിവെപ്പ് എടുത്ത ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. സംഭവത്തില്‍ മരണകാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെന്നാണ് ബന്ധുക്കള്‍ പരാതിപ്പെടുന്നത്. 
 
കഴിഞ്ഞ ഓഗസ്റ്റ് 21നാണ് ശശിധരനെ പൂച്ചയുടെ കടിയേറ്റത്. മീന്‍ വളര്‍ത്തല്‍ കേന്ദ്രത്തിന് സമീപം വലയില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയാണ് കടിയേറ്റത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍