ആർഎസ്എസ് സംവരണം അട്ടിമറിക്കുന്നു; മുന്നോക്കക്കാരിലെ പാവപ്പെട്ടവർക്കുംസംവരണം വേണം: കോടിയേരി

Webdunia
വ്യാഴം, 1 ഒക്‌ടോബര്‍ 2015 (13:33 IST)
മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവർക്കും സംവരണം ലഭിക്കുന്ന തരത്തില്‍ ഭരണഘടനാ ഭഏദഗതി നടപ്പിലാക്കണമെന്ന് സിപി‌എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.  പിന്നൊക്കക്കാര്‍ക്കുള്ള സംവര്‍ണം നിലനിര്‍ത്തനമെന്നും എന്നാല്‍ മാത്രമേ എല്ലാ സമുദായത്തിലും പെട്ടവരെ ഒന്നിപ്പിച്ചു നിർത്താനാകൂ എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്.

സംവരണം നിലനിര്‍ത്തുന്നതിനായി വാദിച്ചുകൊണ്ടിരുന്ന  എസ്എൻഡിപിയോ മുസ്ലീം ലീഗോ സംവരണം അട്ടിമറിക്കാനുള്ള ആര്‍‌എസ്‌എസ് നിക്കത്തിനെതിരെ ശബ്ദിക്കുന്നില്ലെന്നും സംവരണത്തിനെതിരായ ആർഎസ്എസ് നിലപാട് ചാതുർവർണ്ണ്യ വ്യവസ്ഥ പുന:സ്ഥാപിക്കാനുള്ള ശ്രമമാണെന്നും കോടിയേരി ആരോപിച്ചു. എസ്എൻഡിപി യോഗം മുൻ നിലപാടുകളിൽ നിന്ന് പിന്നാക്കം പോയെന്ന് പറഞ്ഞ കോടിയേരി സംവരണത്തിനെതിരായ നീക്കങ്ങൾക്കെതിരെ പ്രചാരണം നടത്താൻ ഒക്ടോബർ ഒമ്പതിന് വൈകുന്നേരം നാലുമണിയ്ക്ക് എല്ലാ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും മുന്നിൽ ബഹുജന ധർണ്ണ നടത്തുമെന്നും പ്രഖ്യാപിച്ചു.

വെള്ളാപ്പള്ളി നടേശനെതിരെ ആഞ്ഞടിച്ചു. ഉത്തമ ബോദ്ധ്യത്തോടെയാണ് വി.എസ് ആരോപണമുന്നയിച്ചത്. എസ്എൻ  ട്രസ്റ്റിലെ നിയമനങ്ങൾക്കും വിദ്യാർത്ഥി പ്രവേശനത്തിനും എത്ര രൂപ വാങ്ങിയെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണം. പട്ടികജാതി/വർഗ വിഭാഗങ്ങൾ സർക്കാർ ജോലിയിലെ സംവരണത്തിനായി നടത്തുന്ന സമരം സ്വകാര്യ മേഖലയിലേക്കും വ്യാപിപ്പിക്കണം. സമരം നടത്തുന്ന തൊഴിലാളികൾക്കു പകരം തോട്ടം തൊഴിലാളികളുടെ താൽപര്യമാണ് സർക്കാർ സംരക്ഷിക്കുന്നത്. മീറ്റർ റീ‌ഡിംഗിലെ പുതിയ ഉത്തരവിന് വ്യക്തത വരുത്തണം. സംസ്ഥാനത്ത് റേഷനരി വിതരണം താറുമാറായതായും കോടിയേരി ആരോപണമുന്നയിച്ചു.