സിംഹത്തെ പോലെവന്ന് എലിയായി മടങ്ങി; അമിത് ഷായെ പരിഹസിച്ച് കോടിയേരി

Webdunia
ബുധന്‍, 18 ഒക്‌ടോബര്‍ 2017 (14:46 IST)
സംസ്ഥാനത്ത് ബിജെപി അക്രമം അഴിച്ചുവിടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തെ രക്ഷിക്കാന്‍ കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷാ യാത്രയെ ജനം തള്ളിയെന്നും കോടിയേരി പറഞ്ഞു. പയ്യന്നൂരില്‍ ജനരക്ഷാ യാത്ര ഉദ്ഘാടനം ചെയ്യാന്‍ സിംഹത്തെപ്പോലെ വന്ന അമിത് ഷാ തിരുവനന്തപുരത്ത് സമാപന ചടങ്ങിനെത്തിയപ്പോള്‍ എലിയെപ്പോലെയായെന്നും അദ്ദേഹം പരിഹസിച്ചു. യാത്രയില്‍ ഉടനീളം അക്രമം അഴിച്ചുവിടുകയാണ് ബിജെപി പ്രവര്‍ത്തകര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിന്റെ കാര്യത്തില്‍ അമിത് ഷായുടെ വെല്ലുവിളി ഏറ്റടുക്കാന്‍ തയ്യാറാണെന്നും കോടിയേരി പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article