മാണിയെ അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കണം: കോടിയേരി

Webdunia
ചൊവ്വ, 26 മെയ് 2015 (20:30 IST)
ബാര്‍ കോഴ കേസില്‍ ആരോപണവിധേയനായ കെ.എം മാണിയെ വിജിലന്‍സ് അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

മാണിയെയും കെ.ബാബുവിനെയും മന്ത്രിസഭയില്‍ ഇനിയും  തുടരാനനുവദിച്ചാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വലിയ വില നല്‍കേണ്ടിവരും കോടിയേരി പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാറിനുള്ള ഷോക്ക് ട്രീറ്റ്മെന്‍റായിരിക്കും അരുവിക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.