ആരോപണങ്ങളെ വേണ്ടത്ര പ്രതിരോധിക്കാനായില്ല; യു ഡി എഫ് തോറ്റാല്‍ ഉത്തരവാദിത്തം ആരോപണ വിധേയരായവര്‍ക്ക്: പി പി തങ്കച്ചന്

Webdunia
ചൊവ്വ, 17 മെയ് 2016 (18:34 IST)
അഴിമതി ആരോപണങ്ങളെ പ്രതിരോധിക്കാന്‍ യു ഡി എഫിന് വേണ്ടത്രസമയം കിട്ടിയില്ലെന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന് വ്യക്തമാക്കി‍. തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ടാല്‍ ഘടകകക്ഷികളടക്കം ആരോപണ വിധേയരെല്ലാം ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
 
മുന്നണിയില്‍ ചെറി കക്ഷികള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പോലും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. കൂടാതെ
മുന്നണി ഭരണമായതിനാല്‍ ഘടകക്ഷികള്‍ ചെയ്യുന്ന അഴിമതിയുടെ ഉത്തരവാദിത്തങ്ങള്‍ പോലും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. ഘടകകക്ഷികളുടെ അഴിമതി ആരോപണങ്ങള്‍ വരെ ഏറ്റെടുക്കേണ്ടി വന്നത് വന്‍ പ്രതിസന്ധിയാണ് ഉണ്ടാക്കിയതെന്നും തങ്കച്ചന്‍ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article