മദ്യപിച്ചെത്തിയ യുവാവ് ട്രാക്കിൽ ഇറങ്ങി നടന്നതാണ് ട്രെയിനിന്റെ യാത്ര മുടങ്ങാന്‍ കാരണമായത്. പാലാരിവട്ടം സ്റ്റേഷൻ മുതൽ ചങ്ങമ്പുഴ പാർക്കുവരെ ഇയാള്‍ ട്രാക്കിലൂടെ സഞ്ചരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാരൻ മദ്യലഹരിയിലായിരുന്നുവെന്നും കെഎംആർഎൽ അറിയിച്ചു.
മെട്രോയുടെ ട്രാക്കിന് നടുവിലൂടെയാണ് ട്രെയിനിന് വൈദ്യുതി നൽകുന്ന 750 വാട്ട് തേർഡ് റെയിൽ ലൈനുള്ളത്. യാത്രക്കാർ ട്രാക്കിൽ വീഴുമ്പോൾ ഉണ്ടാകുന്ന അപകടമൊഴിവാക്കാൻ തയ്യാറാക്കിയ സുരക്ഷാ സംവിധാനം പ്രവർത്തിപ്പിച്ചതിനെ തുടർന്നാണ് തീവണ്ടി ഗതാഗതം തടസപ്പെട്ടത്.
ട്രാക്കുകള്‍ക്ക് ഇടയിലുള്ള വൈദ്യുതി കമ്പിയില്‍ തട്ടിയാല്‍ മരണം സംഭവിക്കും.