കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നമായ ആനക്കുട്ടന് പേര് സോഷ്യൽ മീഡിയ വഴി പേര് നിർദേശിക്കാമെന്ന് മെട്രോ അധികൃതർ അറിയിച്ചിരുന്നു. ഇതിൽ കുമ്മനാന എന്ന പേരായിരുന്നു ഏറെ വിവാദമായതും ചർച്ചയായതും. ഏറ്റവും അധികം ആളുകൾ പിന്തുണ അറിയിച്ചതും കുമ്മനാന എന്ന പേരിനു തന്നെയായിരുന്നു.
എന്നാൽ കുമ്മനാനയിൽ സാക്ഷാൽ കുമ്മനം രാജശേഖരൻ തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണിപ്പോൾ. ‘തുല്യനിന്ദ സ്തുതിര്‍മൗനി, നിന്ദിക്കുന്നവരോടും സ്തുതിക്കുന്നവരോടും ഒരേ മനോഭാവം വെച്ചുപുലര്‍ത്തണമെന്നാണ് ഗീതാകാരന്‍ പറയുന്നത്'എന്നാണ് കുമ്മനത്തിന്റെ പ്രതികരണം.
'ആനക്കുട്ടന്റെ പേരുമായി ബന്ധപ്പെട്ട് എന്ത് ചെയ്താലും എന്റെ ആന്തരിക മനോനിലക്ക് മാറ്റമില്ല. എല്ലാം കൗതുകത്തോടെ ഞാന്‍ നോക്കിക്കാണുകയാണ്. ആരോടും പ്രയാസമില്ല, സന്തോഷവുമില്ല.” - കുമ്മനം അറിയിച്ചു.
കുമ്മനാന എന്ന പേര് തരംഗമായതോടെ മാനദണ്ഡങ്ങള്‍ തിരുത്തി മെട്രോ പോസ്റ്റ് ഒന്നൂടി വ്യക്തമാക്കി. ഇതോടെ പ്രതിഷേധം കത്തിത്തുടങ്ങുകയും ചെയ്തു. നവംബര്‍ 30നാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്.