കൊച്ചി മെട്രോ: ആദ്യദിന വരുമാനം 20 ലക്ഷം, 62,320 യാത്രക്കാർ - തിരക്ക് വര്‍ദ്ധിക്കുമെന്ന് അധികൃതര്‍
കൊച്ചി മെട്രോ പൊതുജനങ്ങൾക്കായി തുറന്ന് നൽകിയ ആദ്യദിന വരുമാനം 20,42,740 രൂപ. വൈകുന്നേരം ഏഴുവരെ 62,320 ആളുകളാണ് മെട്രോയിൽ യാത്ര ചെയ്തത്. രാത്രി പത്തുവരെ സർവിസുണ്ടായിരുന്നു.
പാലാരിവട്ടം, ആലുവ സ്റ്റേഷനുകളിലാണ് തിരക്ക് കൂടുതലുള്ളത്. വരും ദിവസങ്ങളിലും പൊതുജന പങ്കാളിത്തം വര്‍ദ്ധിക്കുമെന്നും വരുമാനം വര്‍ദ്ധിക്കുമെന്നുമാണ് അധികൃതര്‍ കരുതുന്നത്. മെട്രോയില്‍ കയറുന്നതിനും സെൽഫിയെടുത്ത് യാത്ര ആഘോഷമാക്കുന്നതിനുമാണ് കൂടുതല്‍ പേരും എത്തുന്നത്.
രണ്ടും മൂന്നും തവണയാണ് ചിലർ യാത്ര നടത്തിയത്. മെട്രോയിൽ ആദ്യ ദിനം തന്നെ കയറണമെന്ന ആഗ്രഹവുമായി മറ്റുജില്ലകളിൽനിന്നും നിരവധി പേർ എത്തിയിരുന്നു.