ലോകത്തിലെ ആദ്യ ഹൈബ്രിഡ് കണ്ടെയ്‌നര്‍ കപ്പല്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 18 മാര്‍ച്ച് 2023 (21:15 IST)
ലോകത്തിലെ ആദ്യ ഹൈബ്രിഡ് കണ്ടെയ്‌നര്‍ കപ്പല്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ ഒരുങ്ങുന്നു. ഗ്രീന്‍ ഹൈഡ്രജന്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ ഹൈബ്രിഡ്  കപ്പലാണിത്. കപ്പലിന്റെ നിര്‍മ്മാണക്കരാര്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ ഡാണ് നേടിയത്. നെതര്‍ലാന്റിലെ സാംസ്‌കിപ്പ് ഗ്രൂപ്പാണ് 2 സീറോ എമിഷന്‍ ഫീഡര്‍ കണ്ടെയ്‌നര്‍ വെസലുകളുടെ രൂപകല്‍പ്പനയ്ക്കും നിര്‍മ്മാണത്തിനുമുള്ള കരാര്‍ നല്‍കിയത്. 550 കോടിയാണ് കരാര്‍ തുക. 45 അടി നീളമുള്ള 365 കണ്ടെയ്‌നറുകള്‍ വഹിക്കാന്‍ ശേഷിയുള്ള കപ്പലാണ് കൊച്ചിയില്‍ നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article