കോട്ടയം തോട്ടം ശിവകരന്‍ നമ്പൂതിരിയെ ഗുരുവായൂര്‍ ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി തെരഞ്ഞെടുത്തു

സിആര്‍ രവിചന്ദ്രന്‍

ശനി, 18 മാര്‍ച്ച് 2023 (16:00 IST)
കോട്ടയം തോട്ടം ശിവകരന്‍ നമ്പൂതിരിയെ ഗുരുവായൂര്‍ ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. ഇന്നലെ നടന്ന നറുക്കെടുപ്പിലാണു തൃശൂര്‍ പാഞ്ഞാള്‍ സ്വദേശിയായ ഡോ. ശിവകരന് പുതിയ ദൗത്യം കൈവന്നത്. 40 പേരാണ് മേല്‍ശാന്തിക്കായി അപേക്ഷ സമര്‍പ്പിച്ചത് അതില്‍ 33പേര്‍ കൂടിക്കാഴ്ചയ്ക്കായി ഹാജരായി. യോഗ്യരായ 28 പേരില്‍ നിന്നും നറുക്കിട്ടെടുത്താണ് പുതിയ മേല്‍ശാന്തിയെ തെരഞ്ഞെടുത്തത്.
 
ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരി നടത്തിയ കൂടിക്കാഴ്ചയില്‍ യോഗ്യത നേടിയവരെയാണ് നറുക്കെടുപ്പില്‍ പങ്കെടുപ്പിച്ചത്. ഉച്ചപൂജയ്ക്ക് നട തുറന്ന ശേഷമായിരുന്നു നറുക്കെടുപ്പ്. പുതിയ മേല്‍ശാന്തിയെ നറുക്കെടുക്കുന്നത് സാധാരണ നിലവിലുള്ള മേല്‍ശാന്തി കക്കാട് കിരണ്‍ ആനന്ദാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍