തെറ്റായ പരീക്ഷ കേന്ദ്രത്തിലെത്തിയ പെണ്‍കുട്ടിയെ കൃത്യസമയത്ത് യഥാര്‍ത്ഥ കേന്ദ്രത്തിലെത്തിച്ച് യുവ പൊലീസുകാരന്‍. ഗുജറാത്ത് ബോര്‍ഡ് പരീക്ഷയിലാണ് സംഭവം. റോള്‍ നമ്പര്‍ പരിശോധിക്കുമ്പോഴാണ് പരീക്ഷ എഴുതേണ്ട കേന്ദ്രം ഇതല്ലന്നും ഇനിയും 20 കിലോമീറ്റര്‍ അകലെയുള്ള സ്ഥലമാണെന്നും പെണ്‍കുട്ടി അറിയുന്നത്. പരീക്ഷ എഴുതാന്‍ സാധിച്ചില്ലെങ്കില്‍ വീണ്ടും ഒരു വര്‍ഷം കൂടി നഷ്ടപ്പെടും എന്ന് ഭയത്തിലിരുന്ന പെണ്‍കുട്ടിയെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന യുവ പോലീസുകാരന്‍ കൃത്യസമയത്ത് പരീക്ഷാ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു.