തെരഞ്ഞെടുപ്പ് 2020: കൊച്ചി കോർപ്പറേഷൻ യുഡിഎഫ് മേയർ സ്ഥാനാർത്ഥിയ്ക്ക് തോൽവി, ഒരു വോട്ടിന് ജയിച്ച് ബിജെപി

Webdunia
ബുധന്‍, 16 ഡിസം‌ബര്‍ 2020 (09:09 IST)
കൊച്ചി കോർപ്പറേഷനിൽ യുഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി എൻ വേണുഗോപാലിന് തോൽവി. ഐലൻഡ് ഡിവിഷനിൽ ഒറ്റ വോട്ടിനാണ് വേണുഗോപാൽ ബിജെപി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടത് യുഡിഎഫ് റികൗണ്ടിങ് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ്. 161 പഞ്ചായത്തുകളിൽ എൽഡിഫ് ലീഡ് ചെയ്യുമ്പോൾ 149 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു. 15 ഇടങ്ങളിൽ എൻഡിഎയും. 35 ഇടങ്ങളിൽ മറ്റുള്ളവരും ലീഡ് ചെയ്യുന്നു.
 
തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട് കോർപ്പറേഷനുകളിൽ ഇടതുപക്ഷം ലീഡ് ചെയ്യുകയാണ്, കൊല്ലം കൊച്ചി തൃശൂർ കോർപ്പറേഷനുകളിൽ യുഡിഎഫും ലീഡ് ചെയ്യുന്നു. നഗരസഭകളീൽ 47 ഇടത്ത് യുഡിഎഫും, 25 ഇടത്ത് എൽ‌ഡിഎഫും, അഞ്ചിടത്ത് എൻഡിഎയും ലീഡ് ചെയ്യുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article