തെരഞ്ഞെടുപ്പ് 2020: ചങ്ങനാശേരിയില്‍ അഞ്ചു സീറ്റുകളില്‍ രണ്ടെണ്ണം ബിജെപി നേടി

എ കെ ജെ അയ്യര്‍
ബുധന്‍, 16 ഡിസം‌ബര്‍ 2020 (09:08 IST)
ചങ്ങനാശേരി: ചങ്ങനാശേരി മുനിസിപ്പാലിറ്റിയില്‍ ആകെ ഫലം പ്രഖ്യാപിച്ച അഞ്ചു സീറ്റുകളില്‍ രണ്ട് സീറ്റു നേടി ബി.ജെ.പി വരവറിയിച്ചു. പ്രസന്നകുമാരി, എല്‍.വിജയലക്ഷ്മി കൃഷ്ണകുമാര്‍ എന്നിവരാണ് ബി.ജെ.പി യുടെ വിജയം കൈവരിച്ചവര്‍.
 
ഇതിനൊപ്പം സി.പി.എമ്മിന്റെ സ്മിത സുനിലും കൃഷ്ണകുമാരി രാജശേഖരനും എല്‍.ഡി.എഫിന് വേണ്ടി സീറ്റു നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ രജി കേളംമാടും വിജയിപ്പിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article