തെരഞ്ഞെടുപ്പ് 2020: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു

എ കെ ജെ അയ്യര്‍
ബുധന്‍, 16 ഡിസം‌ബര്‍ 2020 (08:55 IST)
തിരുവനന്തപുരം: അതിശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇപ്പോള്‍ എല്‍.ഡി.എഫ് 16 വാര്‍ഡുകളില്‍ ലീഡ് ചെയ്യുന്നു. ബി.ജെ.പിയും യു.ഡി.എഫും നാല് വാര്‍ഡുകള്‍ വീതം ലീഡ് ചെയ്യുന്നു എന്നാണു റിപ്പോര്‍ട്ട്. കോര്‍പ്പറേഷനില്‍ ആകെ നൂറു വാര്‍ഡുകളാണുള്ളത്. ഇടതു മുന്നണി ഭരിക്കുന്ന ഇവിടെ കഴിഞ്ഞ തവണ 35 വാര്‍ഡുകളില്‍ വിജയിച്ച് ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.
 
തമ്പാന്നൂര്‍ വാര്‍ഡില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം മുന്നേറുന്നു. എന്നാല്‍ മുട്ടത്തറ, വാഴോട്ടുകോണം, കഴക്കൂട്ടം തുടങ്ങി നിരവധി വാര്‍ഡുകളില്‍ എല്‍.ഡി.എഫ് മുന്നേറ്റം തുടരുന്നു. എന്നാല്‍ തീരപ്രദേശത്തെ വാര്‍ഡുകളില്‍ ഒന്നായ ബീമാപ്പള്ളിയില്‍ യു.ഡി.എഫ് വ്യക്തമായ ലീഡാണ് ഉറപ്പിച്ചത്. ഫോര്‍ട്ട്, നേമം, കാലടി  എന്നീ വാര്‍ഡുകളില്‍ ബി.ജെ.പിയും ലീഡ് ചെയ്യുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article