നിയമസഭ അംഗമാകാനുള്ള ആഗ്രഹം ഉപേക്ഷിക്കുകയാണെന്ന് ഇടതുസഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്.
അഞ്ചാമതും തോൽക്കാൻ മനസില്ലാത്തതിനാൽ നിയമസഭാ സ്ഥാനാർഥിയാകാനുള്ള മോഹം ഉപേക്ഷിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്‌ബുക്കിലൂടെയാണ് ചെറിയാൻ ഫിലിപ്പ് ഇക്കാര്യം അറിയിച്ചത്.
മോഹമുക്തനായ കോണ്‍ഗ്രസുകാരന്‍ എന്ന് ഇ എം എസ് തന്നെ വിശേഷിപ്പിച്ചത് ഇപ്പോള്‍ അന്വര്‍ത്ഥമായി. പൊതുജീവിതത്തിൽ തലയുയർത്തി നിൽക്കുമെന്നും ശരിയെന്ന് തോന്നുന്ന കാര്യങ്ങൾക്കു വേണ്ടി പ്രതികരിച്ചു കൊണ്ടിരിക്കുമെന്നും ജീവിതത്തിന്റെ മുഖ്യഭാഗവും എം എല്‍ എ ഹോസ്റ്റലിന്റെ ഇടനാഴികളില്‍ കഴിഞ്ഞതുകൊണ്ടാവാം എം എല്‍ എ ആകാനുള്ള മോഹം ഇല്ലാതെ പോയതെന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചിട്ടുണ്ട്.
ഇത്തവണ ഉറച്ചസീറ്റ് ലഭിക്കണമെന്നും ജയസാധ്യതയില്ലാത്ത സീറ്റിൽ മൽസരിച്ച് ചാവേറാകാൻ ഇല്ലെന്നും ചെറിയാൻ ഫിലിപ്പ് നേരത്തെ തന്റെ ആത്മകഥയിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാൽ സീറ്റ് ചർച്ചകളിലൊന്നും ചെറിയാൻ ഫിലിപ്പിന്റെ പേര് നേതൃത്വം പരിഗണിച്ചിരുന്നില്ല.