ബാര്‍കോഴ കേസില്‍ എന്ത് ഗൂഡാലോചനയാണ് നടന്നതെന്ന് വ്യക്തമാക്കണമെന്ന് ടി എന്‍ പ്രതാപന്‍ എം എല്‍ എ. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രതാപന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ബാര്‍ കോഴ ആരോപണം ഉയര്‍ന്നതിനു പിന്നില്‍ തനിക്കെതിരെ ഗൂഡാലോചന നടന്നുവെന്ന് മാണി പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ എന്ത് ഗൂഡാലോചനയാണ് നടന്നതെന്ന് മാണി വ്യക്തമാക്കണമെന്ന് പ്രതാപന്‍ പറഞ്ഞു.
മാണിക്കെതിരെ ഗൂഢാലോചന നടത്തിയത് ആരാണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താത്പര്യമുണ്ട്. കേരള കോണ്‍ഗ്രസിന്റെ സ്റ്റിയറിങ് കമ്മിറ്റി യോഗം കഴിഞ്ഞാല്‍ മാണി ഇക്കാര്യം വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും പ്രതാപന്‍ പറഞ്ഞു.
ഇക്കാര്യം വെളിപ്പെടുത്താനുള്ള സത്യസന്ധത മാണി കാണിക്കണമെന്നും ഇതായിരിക്കും ഇന്നത്തെ ഏറ്റവും വലിയ വാര്‍ത്തയെന്നും പ്രതാപന്‍ പറഞ്ഞു. മാണിക്ക് വേണമെങ്കില്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പിടിച്ചുനില്‍ക്കാമെന്നും എന്നാല്‍, ഇത് ശരിയായ തീരുമാനമല്ലെന്നും പ്രതാപന്‍ പറഞ്ഞു.
നേരത്തെ, വി ഡി സതീശനും എന്ത് ഗൂഡാലോചനയാണ് നടന്നതെന്ന് മാണി വ്യക്തമാക്കണമെന്ന് പറഞ്ഞിരുന്നു.