കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണിക്കെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യൂതാനന്ദന്‍. മാണി വെറുക്കപ്പെട്ട മാന്യനാണ്. ബാര്‍ കോഴക്കേസില്‍ നിന്നും മാണിയ്‌ക്ക് ഒരുകാലത്തും രക്ഷപെടാനാകില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഴിമതി നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
മാണിയുടെ സ്വന്തം തട്ടകമായ പാലായിലെ ഇടതു സ്‌ഥാനാര്‍ഥി മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു വിഎസ്. മാണിയ്‌ക്കെതിരായ വിഎസിന്റെ പ്രസംഗത്തെ ആവേശത്തോടെയാണ് അണികള്‍ സ്വീകരിച്ചത്.
അതേസമയം, തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പൂഞ്ഞാര്‍ മണ്ഡലത്തിലെ ഇടതുമുന്നണി വേദിയില്‍ എത്തിയ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസംഗം ഒരു വാചകത്തില്‍ ഒതുക്കി. പി സി ജോര്‍ജിനെതിരെ ഒരക്ഷരം പോലും മിണ്ടാതെയാണ് വി എസ് പ്രസംഗം അവസാനിപ്പിച്ച് വേദി വിട്ടത്. തുട്ട് വാങ്ങി കേരളം ഭരിച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ പ്രതികരിക്കാന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്നായിരുന്നു വി എസിന്റെ പ്രസംഗം.
മുണ്ടക്കയത്ത് ആയിരുന്നു വി എസ് പ്രചാരണത്തിനെത്തിയത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി സി ജോസഫിന് വേണ്ടിയാണ് വേദിയില്‍ എത്തിയതെങ്കിലും അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും പറയാനോ എതിര്‍സ്ഥാനാര്‍ഥികള്‍ക്കെതിരെ ആരോപണം ഉന്നയിക്കാനോ വിഎസ് തയ്യാറായില്ല.