അധികാരം യു ഡി എഫിനെന്ന തിരിച്ചറിവ് മമ്മൂട്ടിക്കുണ്ടായി, അഭിനന്ദര്‍ഹമാണ് ആ തീരുമാനം; സലിംകുമാര്‍

Webdunia
വെള്ളി, 29 ഏപ്രില്‍ 2016 (13:51 IST)
സംസ്ഥാനം കൊടുംചൂടില്‍ വരള്‍ച്ച അനുഭവിക്കുമ്പോള്‍ അതിന് പരിഹാരം കാണാന്‍ മുന്നിട്ടിറങ്ങിയ മമ്മൂട്ടിയുടെ നടപടി അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ അടുത്ത മന്ത്രിസഭ യു ഡി എഫിന്റേതാണെന്ന് മമ്മൂട്ടിക്ക് ഉറപ്പുള്ളത് കൊണ്ടാണ് അദ്ദേഹം ചര്‍ച്ചക്കായി ഉമ്മന്‍‌ചാണ്ടിയെ സമീപിച്ചതെന്ന് സിനിമാതാരം സലിംകുമാര്‍ പറഞ്ഞു.
 
തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരിക യു ഡി എഫ് ആണെന്ന കാര്യം മമ്മൂട്ടിക്ക് ഉറപ്പായികഴിഞ്ഞുവെന്നാണ് സലിംകുമാര്‍ പറഞ്ഞത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഈ തിരിച്ചറിവ് നല്ലതാണെന്നും ഇനിയെങ്കിലും മടിച്ച് നില്‍ക്കുകയും ആശങ്കപ്പെട്ട് നില്‍ക്കുകയും ചെയ്യുന്ന വോട്ടര്‍മാര്‍ മമ്മൂട്ടിയെകണ്ടു പഠിക്കണമെന്നും സലിംകുമാര്‍ പറഞ്ഞു.
 
കേരളത്തിലെ വരള്‍ച്ചാ ദുരിതാശ്വാസത്തിന് മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് സലിംകുമാറിന്റെ പ്രതികരണം. വരള്‍ച്ചാ പ്രശ്‌നത്തില്‍ സഹായം വാഗ്ദാനം ചെയ്ത് മമ്മൂട്ടി ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തിരുന്നു. താത്കാലികമെങ്കിലും ഉടനടി നടത്താവുന്ന പ്രശ്ന പരിഹാരങ്ങളിലേക്കാണ് ചര്‍ച്ച വിരല്‍ചൂണ്ടിയത്.
 
Next Article