ശ്രദ്ധയോടെ കേൾക്കും, മറുപടികളും പോസിറ്റീവ്: മന്ത്രി മുഹമ്മദ് റിയാസിനെ പുകഴ്‌ത്തി കെകെ രമ

Webdunia
വെള്ളി, 27 ഓഗസ്റ്റ് 2021 (18:52 IST)
കോഴിക്കോട്: പൊതുമരാമത്ത്,ടൂറിസം വകുപ്പുക‌ളുടെ ചുമതലകളുള്ള മന്ത്രി മുഹമ്മദ് റിയാസിനെ പുകഴ്‌‌ത്തി കെകെ രമ എംഎൽഎ. റിയാസിനെ പോലൊരു മന്ത്രിയെ കിട്ടിയത് സംസ്ഥാനത്തിന് അഭിമാനിക്കാവുന്ന കാര്യമാണെന്ന് മന്ത്രി കൂടി പങ്കെടുത്ത ചടങ്ങിനിടെ കെകെ രമ പറഞ്ഞു.
 
മന്ത്രി എന്ന നിലയില്‍ റിയാസിനോട് ഒരു കാര്യം അവതരിപ്പിക്കുമ്പോള്‍ അദ്ദേഹം അത് ശ്രദ്ധാപൂര്‍വം കേള്‍ക്കുകയും പോസിറ്റീവായി മറുപടി നല്‍കുകയും ചെയ്യും, വടകരയിൽ നടപ്പിലാക്കുന്ന പദ്ധതികളെ പറ്റിയുള്ള കാര്യങ്ങളെ കുറിച്ച് നിയമസഭയ്ക്കുള്ളിലും പുറത്തും മന്ത്രിയുമായി സംസാരിച്ച പശ്ചാത്തലത്തിലാണ് അഭിപ്രായപ്രകടനമെന്നും രമ പറയുന്നു. 
 
സിപിഎം നേതൃത്വവുമായി നിരന്തരം ഏറ്റുമുട്ടുന്ന കെകെ രമയുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം എന്ന നിലയിൽ എംഎൽഎയുടെ പ്രതികരണം ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article