എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ നാളെയും (ജൂലൈ 12) യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ജൂലൈ 17 വരെ പൊതുവെ എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ടെങ്കിലും പൊതുവെ ഈ കാലയളവില്‍ ലഭിക്കുന്ന മഴയേക്കാള്‍ അളവ് കുറവായിരിക്കും. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലും തൃശൂര്‍ മുതല്‍ ആലപ്പുഴ വരെ തീരദേശ മേഖലയിലും ആയിരിക്കും കൂടുതല്‍ മഴ. ജൂലൈ 18 മുതല്‍ 24 വരെയുള്ള ദിവസങ്ങളില്‍ കാലവര്‍ഷം കനക്കും.