Kerala Weather: വീണ്ടും തിമിര്‍ത്ത് പെയ്യാന്‍ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്

രേണുക വേണു
വ്യാഴം, 20 ജൂണ്‍ 2024 (14:27 IST)
Kerala Weather: സംസ്ഥാനത്ത് ഏതാനും ദിവസത്തെ ഇടവേളയ്ക്കു ശേഷം മഴ സജീവമാകുന്നു. ഇന്ന് കണ്ണൂര്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്. ജൂണ്‍ 21 വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 
 
മഞ്ഞ അലര്‍ട്ട്
 
20-06-2024: തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്,  കാസര്‍ഗോഡ് 
 
21-06-2024: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 
 
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് മഞ്ഞ അലര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തുക. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article