വാഹനങ്ങളില്‍ ഹൈ പവര്‍ ഓഡിയോ സിസ്റ്റം ഇനി നിയമ വിരുദ്ധം, നടപടിയുണ്ടാകും: ഹൈക്കോടതി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 7 ജൂണ്‍ 2022 (17:59 IST)
വാഹനങ്ങളില്‍ ഹൈ പവര്‍ ഓഡിയോ സിസ്റ്റം വേണ്ടന്ന് ഹൈക്കോടതി . വാഹനങ്ങളില്‍ വലിയ ശബ്ദമുണ്ടാക്കുന്ന ഹൈ പവര്‍ ഓഡിയോ സിസ്റ്റം ഘടിപ്പിക്കുന്നത് നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതി. ബുസ്റ്ററുകളും ആംപ്ലിഫയറുകളും സ്പീക്കറുകളും സബ് ബൂഫറുകളുമുള്ള ഓഡിയോ സിസ്റ്റം വാഹനങ്ങളില്‍ അനുവദനീയമല്ല.  അതോടൊപ്പം തന്നെ നിരന്തരം ചലിക്കുന്നതും മിന്നുന്നതും പല നിറത്തിലുമുള്ളതായ എല്‍ഇഡി, ലേസര്‍ ലൈറ്റുകളും വാഹനങ്ങളില്‍ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article