സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമം രൂക്ഷം: കോട്ടയത്ത് വാക്ക് തർക്കവും സംഘർഷവും, പാലക്കാട് വൻതിരക്ക്

Webdunia
ബുധന്‍, 21 ഏപ്രില്‍ 2021 (12:54 IST)
കൊവിഡ് വാക്‌സിൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് കോട്ടയത്തും പാലക്കാടും അടക്കം പല വാക്‌സിനേഷൻ കേന്ദ്രങ്ങളിലും ജനങ്ങളുടെ തള്ളിക്കയറ്റം. കോട്ടയത്ത് മെഗാ വാക്‌സിനേഷൻ ക്യാമ്പിൽ ടോക്കണ്‍ വിതരണത്തിനിടെ വാക്ക് തര്‍ക്കവും സംഘര്‍ഷാവസ്ഥയുമുണ്ടായി. സാമൂഹിക അകലം പാലിക്കാനാവാത്ത വിധം പല കേന്ദ്രങ്ങളിലും തിരക്കുണ്ട്.
 
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ വലിയ ജനതിരക്കാണുള്ളത്. വരി നിന്നിട്ടും വാക്‌സിന്‍ ലഭിക്കാതെ നിരവധി പേര്‍ മടങ്ങിപ്പോവുകയും ചെയ്തു. ചെറിയ രീതിയിലുള്ള തര്‍ക്കവും കഴിഞ്ഞ ദിവസം ഈ കേന്ദ്രത്തില്‍ ഉണ്ടായിരുന്നു. പാലക്കാട് മോയന്‍സ് എല്‍.പി. സ്‌കൂളില്‍ നടക്കുന്ന മെഗാ വാക്‌സിനേഷൻ ക്യാമ്പിൽ ആയിരത്തോളം പേരാണ് രാവിലെ തന്നെ സാമൂഹിക അകലം ഒന്നും തന്നെ പാലിക്കാതെ വരിനിന്നത്. ഇവരിൽ ഏറിയ പങ്കും മുതിർന്ന പൗരന്മാരാണ്

അനുബന്ധ വാര്‍ത്തകള്‍

Next Article