ഡോളർ കടത്ത് കേസിൽ സ്പീക്കറെ ചോദ്യംചെയ്യാമെന്ന് നിയമോപദേശം: സഭാ സമ്മേളനം കഴിഞ്ഞാൽ ചോദ്യം ചെയ്യൽ

Webdunia
ഞായര്‍, 10 ജനുവരി 2021 (10:05 IST)
കൊച്ചി: ഡോളർ കടത്ത് കേസിൽ സ്പീക്കാർ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാമെന്ന് നിയമോപദേശം. കസ്റ്റംസ് ആക്ട് പ്രകാരം ചോദ്യം ചെയ്യാമെന്ന് അസി സോളിസിറ്റർ ജനറൽ പി വിജയകുമാറാണ് നിയമോപദേശം നൽകിയത്. സ്പീക്കറെ ചോദ്യം ചെയ്യാൻ നിയമതടസങ്ങളില്ല, സഭയോടുള്ള ആദര സൂചകമായി സഭ സമ്മേളിയ്ക്കുന്ന വേളയിൽ ചോദ്യംചെയ്യൽ ഒഴിവാക്കണം എന്നാണ് നിയമോപദേശം. അതിനാൽ സഭാ സമ്മേളനത്തിന് ശേഷം സ്പീക്കറെ ചോദ്യം ചെയ്തേയ്ക്കും.
 
നിയമോപദേശം കസ്റ്റംസ് പ്രിവന്റീവ് കമ്മീഷന് ഇ-മെയിലായി അയച്ചതായാണ് വിവരം. അതേസമയം ഡോളർ കടത്തുമായി ബന്ധപ്പെട്ട് സപ്നയും സരിത്തും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ദുബായിലുള്ള രണ്ട് മലയാളികളെ അടുത്ത ആഴ്ച ചോദ്യംചെയ്യും. മലപ്പുറം സ്വദേശികളായ ലാഫിൻ മുഹമ്മദ്, കിരൺ എന്നിവരെയാണ് ദുബായിൽനിന്നും വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്. കോൺസലേറ്റിലെ ഉന്നതർ വഴി ദുബായിലെത്തിച്ച ഡോളർ മലപ്പുറം സ്വദേശികളാണ് ഏറ്റുവാങ്ങിയത് എന്നാണ് സ്വപ്നയുടെയും സരിത്തിന്റെയും മൊഴി

അനുബന്ധ വാര്‍ത്തകള്‍

Next Article