അലനും താഹയും ജയില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നുവെന്നും പൊലീസ് ജീവനക്കാരുടെ ജോലി തടസം ചെയ്യുന്നതായും പരാതി.
അലനും താഹയും ജില്ലാ ജയിലില്‍ കഴിയുന്ന സമയമത്രയും ജീവനക്കാരെ അസഭ്യം പറയാനും നിയമാനുസരണമായ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെയിരിക്കുകയും അനുനയിപ്പിക്കാന്‍ ശ്രമിക്കുന്ന ജീവനക്കാരെ ജയിലിനു പുറത്തുവച്ച് കൈകാര്യം ചെയ്യുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പൊലീസ് അറിയിച്ചു.
ഇക്കാര്യത്തില്‍ എറണാകുളം ജില്ലാ ജയില്‍ സൂപ്രണ്ട് എന്‍ ഐ എ കോടതിക്ക് പരാതി നല്കി. ജീവനക്കാരുടെ റിപ്പോര്ട്ടിന്മേല് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കാന് സുപ്രണ്ടിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. കോടതിയുടെ ഉത്തരവ് പ്രകാരം വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലേക്ക് തിരികെ മാറ്റിയ തടവുകാരെ പ്രത്യേകം പാര്പ്പിച്ച്നിരീക്ഷിക്കാനും തീരുമാനമെടുത്തിട്ടുണ്ടെന്ന് ജയില്‍ സൂപ്രണ്ട് ഋഷിരാജ് സിംഗ് അറിയിച്ചു.